മാമ്പഴം തിന്നാൽ കാര്യങ്ങൾ ഏറെ
പലരും ഏറ്റവുമധികം കൊതിക്കുന്ന ഒരു പഴമാണ് മാമ്പഴം. വേനൽക്കാലം എത്തിയാൽ പ്രായഭേദമന്യേ എല്ലാവർക്കും ഇത് ഒരു അനുഗ്രഹമാണ്
മാമ്പഴത്തിൽ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയുടെയും കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമാണ് അവ
മാമ്പഴം ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. അതെന്തെല്ലാം എന്ന് പരിശോധിക്കാം
കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു
മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച്, ഇത് പ്രോസ്റ്റേറ്റ് കാൻസറിനെതിരെ പോരാടും
കണ്ണിന്റെ ആരോഗ്യത്തിന്
വിറ്റാമിൻ എയും ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അൽഫോൻസോ മാമ്പഴം കണ്ണുകൾക്ക് ഉത്തമമാണ്
ശരീരത്തെ ക്ഷാര സമ്പുഷ്‌ഠമാക്കാൻ
മാമ്പഴത്തിലെ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, കൂടാതെ സിട്രിക് ആസിഡിന്റെ അംശങ്ങൾ എന്നിവ ശരീരത്തിന്റെ ക്ഷാര ഗുണം നിലനിർത്താൻ പ്രധാനമായും സഹായിക്കുന്നു