ഭക്ഷണം കഴിച്ച ശേഷം അൽപം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പല രോഗാവസ്ഥയും വരുന്നത് തടയാനും ഭക്ഷണശേഷം നടക്കുന്നത് സഹായിക്കും.
ഭക്ഷണത്തിനുശേഷമുള്ള മിതമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഒരു പ്രമേഹ രോഗയാണെങ്കിൽ ഈ ശീലം വളരെ ഗുണം ചെയ്യും.
പ്രമേഹം
ഹൃദയാരോഗ്യത്തിന് ശരീരത്തിലെ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗങ്ങൾ
ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ശരീരത്തിന്റെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇത് നല്ലഉറക്കം തരും.
ഉറക്കമില്ലായ്മ
നടക്കുന്നത് ശരീരത്തിൽ എൻഡോർഫിൻസ് എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമ്മർദം കുറയ്ക്കാൻ സഹായിക്കും.
സമ്മർദം
ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്ന ശീലം ആരോഗ്യത്തിന് ദോഷമാണ്. ഇത് ഭക്ഷണം ശരിയായി ദഹിക്കാതെ മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
ദഹനക്കേട്