വേനൽ ചൂട് തീവ്രമായി തുടരുന്ന വേളയിൽ തണുപ്പും ജലാംശവും നിലനിർത്തേണ്ടതിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. പല സംസ്ഥാനങ്ങളിലും ഇതിലും ശക്തമായ ചൂട് തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്
ഇതിനകം തന്നെ വിവിധ തരത്തിലുള്ള ഫ്ലൂകളും അണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളും തുടങ്ങിയിട്ടുണ്ട്. വെള്ളംകുടിയല്ലാതെ വേനൽക്കാലത്ത് സ്വീകരിക്കേണ്ട മറ്റു മാർഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം
കോട്ടൺ തുണിത്തരങ്ങൾ പോലുള്ളവ കൊണ്ട് നിർമ്മിച്ച ഇളം നിറമുള്ള, അയഞ്ഞ വസ്ത്രങ്ങൾ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും
ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. നിർജ്ജലീകരണം തടയാൻ ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയം സാധാരണയായി ഉച്ചയ്ക്ക് 12 മണിക്കും 4 മണിക്കും ഇടയിലാണ്. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക
ചൂട് കൂടിയ സമയത്ത് ക്ഷീണവും ഹീറ്റ് സ്ട്രോക്കും സാധാരണമാണ്. തലകറക്കം, ഓക്കാനം, തലവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ
എയർ കണ്ടീഷനോ ഫാനോ ലഭ്യമെങ്കിൽ, നിങ്ങളുടെ വീട് തണുപ്പിക്കാൻ അവ ഉപയോഗിക്കുക. ഇല്ലെങ്കിൽ, നനഞ്ഞ ടവലുകൾ ഉപയോഗിക്കുകയോ തണുത്ത വെള്ളത്തിൽ കുളിക്കുകയോ ചെയ്യുക
ദോഷകരമായ സൂര്യകിരണങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ, കുറഞ്ഞത് SPF 30 ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക, സൺഗ്ലാസുകൾ ധരിക്കുക. കുട കൂടെക്കരുതുക