Images: Bhavna Pandey Instagram
ആർത്തവാരംഭം പോലെ തന്നെ സ്ത്രീകളുടെ ജീവിതത്തിലെ നിർണായകമായ ഘട്ടമാണ് ആർത്തവവിരാമവും.
പലരിലും പല രീതിയിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങള്‍ ആർത്തവവിരാമത്തിന്റെ ഫലമായി ഉണ്ടാകും.
ആർത്തവവിരാമസമയത്ത് നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ അമ്മയും ചങ്കി പാണ്ഡെയുടെ ഭാര്യയുമായ ഭാവ്ന പാണ്ഡെ.
വല്ലാത്ത അവസ്ഥയിലൂടെയാണ് ആർത്തവവിരാമത്തിന്റെ സമയത്ത് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്ന് ഭാവ്നാ പാണ്ഡെ പറയുന്നു.
എത്ര പിന്തുണയ്ക്കുന്ന പങ്കാളിയാണെങ്കില്‍ പോലും ചില സമയത്തുണ്ടാകുന്ന മൂഡ് സ്വിങ്സ് അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഭാവ്ന പറഞ്ഞു.
വളരെ പരുഷമായിട്ടായിരുന്നു ആർത്തവവിരാമസമയത്ത് തന്റെ പെരുമാറ്റമെന്നും ഭാവ്ന ഓർത്തെടുക്കുന്നു.
അനിയന്ത്രിതമായി പ്രതികരിക്കാറുമുണ്ടായിരുന്നു. പിന്നീട് അതിൽ കുറ്റബോധം തോന്നുമെന്നും ഭാവ്ന പാണ്ഡെ പറയുന്നു.
മാനസികവും ശാരീരികവുമായ പലമാറ്റങ്ങളും ആർത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകും.
സ്ത്രീകളില്‍ അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുകയും ഹോർമോണ്‍ ഉത്പാദനം നിലയ്ക്കുകയും ചെയ്യുന്നതാണ് ആർത്തവവിരാമത്തിന്റെ കാരണം.