കുട്ടികളിലെ അമിതവണ്ണം; ഈ ഭക്ഷണങ്ങൾ നൽകരുതേ

ഇന്ന് നിരവധി കുട്ടികളിലാണ് വളരെ ചെറുപ്പത്തില്‍ തന്നെ അമിതവണ്ണം കണ്ടുവരുന്നത്

കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ അമിതവണ്ണം വരുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും

ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം

കുട്ടികളുടെ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ ഉൾപ്പെടുത്തുക

ഇനി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

പഞ്ചസാര പാനീയങ്ങൾ: സോഡ, മറ്റ് മധുരമുള്ള പാനീയം എന്നിവയിൽ പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിനുപകരം വെള്ളം, പാൽ, കരിക്കിൻ വെള്ളം എന്നിവ നൽകാം

സംസ്കരിച്ച മാംസം: ഹോട്ട് ഡോഗ്, സോസേജ് എന്നിവയിൽ പ്രിസർവേറ്റീവുകളും ഉയർന്ന അളവിലുള്ള സോഡിയവും അടങ്ങിയതിനാൽ ഇത് ഒഴിവാക്കാം

ഉയർന്ന പഞ്ചസാരയുള്ള ധാന്യങ്ങൾ: കുട്ടികൾക്കായി മാർക്കറ്റിൽ‌ ലഭിക്കുന്ന പല ധാന്യങ്ങളിലും ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്

ചിപ്‌സ്: പാക്ക് ചെയ്ത ചിപ്സുകളിലും ലഘുഭക്ഷണങ്ങളിലും സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്

വറുത്ത ഭക്ഷണങ്ങൾ: ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയ ട്രാൻസ് ഫാറ്റ് കൊളസ്ട്രോള്‍ കൂടാൻ കാരണമാകും