ചെങ്കണ്ണ് പടരുന്നു; സൂക്ഷിക്കുക

കൂടുതൽ അറിയാം

 ചെങ്കണ്ണ് അഥവാ കണ്ണിൽ ചുവപ്പ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു

ഈ സാഹചര്യത്തിൽ ചെങ്കണ്ണ് എന്താണെന്നും ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം

കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൺജങ്റ്റൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്റ്റിവൈറ്റിസ്

രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെ കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്. മ​ദ്രാസ് ഐ, പിങ്ക് ഐ എന്നിങ്ങനെയും അറിയപ്പെടുന്നു

വൈറസ് മൂലവും ബാക്ടീരിയ മൂലവും ചെങ്കണ്ണ് വരാം. പൊതുവേ വൈറസ് കാരണമാണ് കൂടുതലും ഉണ്ടാകുന്നത്.

കണ്ണിന് ചുവപ്പ്
വേദന
വെള്ളമൊഴുകൽ
പോളകൾക്ക് തടിപ്പ്
വെളിച്ചത്തിൽ നോക്കുമ്പോൾ വേദന
പീളകെട്ടൽ

ലക്ഷണങ്ങൾ

ആദ്യം തന്നെ ചികിത്സ തേടണം. അല്ലെങ്കിൽ പകരാനിടയാകും. ചിലപ്പോൾ ​ നേത്രപടലത്തെ ഗുരുതരമായി തന്നെ ബാധിച്ചേക്കാം 

മെഡിക്കൽ ഷോപ്പിൽ നിന്ന് ഏതെങ്കിലും തുള്ളിമരുന്ന് വാങ്ങി കണ്ണിൽ ഒഴിക്കാൻ നിൽക്കരുത്. മറ്റൊരാൾ ഉപയോ​ഗിക്കുന്ന മരുന്നും ഉപയോ​ഗിക്കരുത്

രോ​ഗമുള്ള വ്യക്തി പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കണം. ഐസൊലേഷൻ സ്വീകരിക്കുന്നതാണ് നല്ലത്

രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന തോർത്ത്, കണ്ണട, വസ്ത്രങ്ങൾ, കിടക്കവിരി തുടങ്ങിയ യാതൊന്നും മറ്റുള്ളവർ ഉപയോ​ഗിക്കരുത്. ഇവയിലൂടെയെല്ലാം അണുക്കൾ പകരും

കണ്ണ് തിരുമ്മരുത് 
നന്നായി വിശ്രമിക്കുക
ധാരാളം വെള്ളം കുടിക്കുക
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക

ശ്രദ്ധിക്കേണ്ടവ