കാപ്പിയോ കഫീൻ അടങ്ങിയ വസ്തുക്കളോ അമിതമായി കഴിക്കുന്നത് ശരീരത്തിലെ നിർജ്ജലീകരണത്തിന് കാരണമാകും
മധുരമുള്ള പാനീയങ്ങളിൽ കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കും, പക്ഷേ തുടർച്ചയായി ഇവ അകത്താക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും
ജലാംശം നിലനിർത്താൻ, നിങ്ങൾക്ക് ഫ്രഷ് തണ്ണിമത്തൻ കഴിക്കാം അല്ലെങ്കിൽ പുതിയ ജ്യൂസടിച്ച് കുടിക്കാം
വേനൽക്കാലത്ത് തൈര് കഴിക്കുന്നത് നല്ലതാണ്. മോര്, ലസ്സി എന്നിവ ഉണ്ടാക്കി നിങ്ങൾക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ കഴിക്കാം
കരിക്കിൻവെള്ളത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീര താപനിലയും ഊർജ്ജവും നിലനിർത്താൻ സഹായിക്കും