ആസ്മ നേരിടാൻ എന്ത് കഴിക്കാം?

WORLD ASTHMA DAY

ഭക്ഷണശീലങ്ങൾ ആസ്മയ്ക്ക് കാരണമാകുമോ? ഒരു പരിധിവരെ നമ്മൾ കഴിക്കുന്നത് ആസ്മയുടെ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു

വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, മഗ്നീഷ്യം, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്ന് പറയപ്പെടുന്നു

ഈ ഭക്ഷണങ്ങളിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ നാശത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

ആസ്മ തടയാനോ അതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലളിതമായ ഭക്ഷണ രീതികൾ പിന്തുടരുക

പഴങ്ങളും പച്ചക്കറികളും

കിവി, സ്ട്രോബെറി, തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം

വൈറ്റമിൻ ഡി

ശരീരത്തിൽ വൈറ്റമിൻ ഡി കുറവുള്ള ആളുകൾക്ക് ആസ്മ വരാനുള്ള സാധ്യത കൂടുതലാണ്. ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാൻ ഭക്ഷണത്തിൽ പാൽ, മുട്ട, മത്സ്യം എന്നിവ ഉൾപ്പെടുത്തുക

സൾഫൈറ്റുകളോട് നോ

സൾഫൈറ്റുകൾ പലരിലും ആസ്മ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. വൈൻ, ഉണങ്ങിയ പഴങ്ങൾ, അച്ചാറുകൾ, ചെമ്മീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക ഉചിതം

ഭക്ഷണ അലർജി

ഭക്ഷണ അലർജി കാരണം നിങ്ങൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ശ്വസിക്കാൻ കഴിയാതെ വരികയും ചെയ്യാം

കായ്കളും വിത്തുകളും

കായ്കളും വിത്തുകളും ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരഭാരം കുറയ്ക്കുകയോ ആസ്മ തടയുകയോ ചെയ്യും. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

കുടവയർ കുറയ്ക്കാം, വീട്ടിൽത്തന്നെ

ക്ലിക്ക് ചെയ്യൂ