മറവിരോഗമാണോ ബ്രെയിൻ ഫോഗ്  8 വ്യത്യാസങ്ങൾ

Image: Canva

Brain fog vs dementia

ബ്രെയിൻ ഫോഗ് താൽക്കാലിക ആശയക്കുഴപ്പം ഉണ്ടാക്കുന്നു. എന്നാല്‍ ഡിമെൻഷ്യ അഥവാ മറവി രോഗം  ദൈനംദിന പ്രവർത്തനത്തെയും ഓർമശക്തിയെയും ബാധിക്കുന്നു

Image: Canva

ആദ്യകാല ലക്ഷണങ്ങൾ

ഇടയ്ക്കിടെ ഉണ്ടാകുന്ന മറവിയും നിങ്ങളുടെ ദൈനംദിന ജോലികളെ ബാധിക്കുന്ന ഗുരുതരമായ ഓർമക്കുറവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക

Image: Canva

വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടോ, മുമ്പ് ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്തിരുന്ന ജോലികൾ ഇപ്പോഴും ചെയ്യാനാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുക

ദൈനംദിന പ്രവർത്തനങ്ങൾ

Image: Canva

സാമൂഹിക പ്രവർത്തനങ്ങൾ

നിങ്ങൾ പതിവായി ആസ്വദിച്ചിരുന്ന സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം കുറഞ്ഞിട്ടുണ്ടെങ്കിൽ‌, ഇത് മറവിരോഗത്തെയാണ് സൂചിപ്പിക്കുന്നത്

Image: Canva

ബ്രെയിൻ ഫോഗ് പലപ്പോഴും താൽക്കാലികവും ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ടതുമാണ്. അതേസമയം ഡിമെൻഷ്യ തുടർച്ചയായതും വഷളാകുന്നതുമായ വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുന്നു

താൽക്കാലികമോ സ്ഥിരമോ

Image: Canva

ആരോഗ്യകരമായ തലച്ചോറിന്റെ വാർധക്യത്തിൽ ഇടയ്ക്കിടെയുള്ള മറവി ഉൾപ്പെടാം. പക്ഷേ എല്ലാ ദിവസവും സാധാരണഗതിയിൽ പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഇത് തടസപ്പെടുത്തുന്നില്ല‌

തലച്ചോറിന്റെ വാർധക്യം 

Image: Canva

ദൈനംദിന ഉത്തരവാദിത്തങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള കഴിവ് വിലയിരുത്തുക. കാരണം ഡിമെൻഷ്യ ബ്രെയിൻ ഫോഗിനെക്കാൾ‌ ‌സ്വാതന്ത്രമായ പ്രവർത്തനത്തെ കൂടുതൽ ബാധിക്കുന്നു

സ്വാതന്ത്രമായ പ്രവർത്തനങ്ങൾ

Image: Canva

പതിവായുള്ള വ്യായാമം, സമീകൃതാഹാരം, സാമൂഹികമായി സജീവമായിരിക്കുക എന്നിവയിലൂടെ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക

ആരോഗ്യ ശീലങ്ങൾ ‌

Image: Canva

പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടോ, സംഗീതോപകരണങ്ങൾ വായിച്ചോ നിങ്ങളുടെ തലച്ചോറിനെ സജീവവും ആരോഗ്യകരവുമായി നിലനിർത്താൻ ശ്രമിക്കുക

തലച്ചോറിനെ വെല്ലുവിളിക്കുക

Image: Canva