വേനൽ ചൂടിൽ തണുക്കാൻ എട്ട് പഴച്ചാറുകള്‍

കത്തികയറുകയാണ് വേനല്‍ചൂട്. എപ്പോഴും ഊര്‍ജസ്വലരായി ഇരിക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്

വേനല്‍ ചൂടില്‍ ആശ്വാസം നേടാന്‍ സഹായിക്കുന്ന എട്ട് ഫ്രൂട്ട് ജ്യൂസുകള്‍ പരിചയപ്പെടാം

വിറ്റാമിൻ സിയുടെ കലവറയാണ്​ നാരങ്ങാവള്ളം. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഉത്തമം

ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്താന്‍ കേമനാണ് തണ്ണിമത്തന്‍.  അമിനോ ആസിഡി​ന്റെ സാന്നിധ്യം ഉയർന്ന  ഊർജോൽപ്പാദനത്തിനും സഹായിക്കുന്നു

മാമ്പഴത്തിന്റെ സീസണാണ് വേനൽക്കാലം. വൈറ്റമിനുകളും മിനറൽസും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനല്‍ചൂടിന് അത്യുത്തമം

ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെ കലവറയാണ് ഓറഞ്ച്.  നല്ല ദഹനാരോഗ്യവും തരുന്നു. കാര്‍ബോണേറ്റഡ് ഡ്രിങ്കുകള്‍ക്ക് പകരം ഓറഞ്ച് ജ്യൂസ് ശീലമാക്കാം

വൈറ്റമിന്‍ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇത് സഹായിക്കും

ജലാംശം കൂടുതലുള്ള മുന്തിരി ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നതിലൂടെ ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാം

82-85% വരെ ജലാംശമാണ് ആപ്പിളിൽ കാണപ്പെടുന്നത്. ആന്റിഓക്സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളം

ന്യൂട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും ഉത്തമം

സംസ്ഥാനത്ത് ചൂട് കനത്തു 

Click Here