സര്‍ക്കാഡിയന്‍ ഡയറ്റ് ഒന്നു പരീക്ഷിച്ചാലോ?

സര്‍ക്കാഡിയന്‍ താളക്രമം അനുസരിച്ച് ചിട്ടപ്പെടുത്തിയ ഒരു ഭക്ഷണക്രമമാണ് ഇത്

ഭക്ഷണം കഴിക്കുന്ന സമയം രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി ചിട്ടപ്പെടുത്തുകയാണ് ഈ രീതി

വൈകിട്ട് 3നു ശേഷം ഉച്ചഭക്ഷണം കഴിക്കുകയും രാത്രി 9നു ശേഷം അത്താഴം കഴിക്കുകയും ചെയ്യുന്നവരാണ് ശരീരഭാരം കുറയ്ക്കുന്നതിൽ ഏറ്റവും പിന്നിലെന്നാണ് പഠനം

രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരും അതനുസരിച്ച് അത്താഴം താമസിച്ച് കഴിക്കുന്നവരിലുമാണ് പ്രമേഹ സാധ്യത ഏറ്റവും കൂടുതൽ

രാത്രിയിൽ ശരീരത്തിലെ മെലാടോണിൻ എന്ന ഹോർമോൺ വർദ്ധിക്കും. ഇത് ​ഗ്ലൂക്കോസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയ്ക്കും

അന്നജം അടങ്ങിയതും അല്ലാത്തതുമായ പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ (ധാന്യങ്ങൾ) തുടങ്ങിയവ അടങ്ങിയതായിരിക്കണം ഭക്ഷണപ്പാത്രം

ഏറ്റവും കൂടുതല്‍ കലോറിയുള്ള ഭക്ഷണം പ്രാതലിനും ഏറ്റവും ലഘുവായ ഭക്ഷണം അത്താഴത്തിനും എന്ന രീതിയിൽ വേണം ഡയറ്റ് ക്രമീകരിക്കാൻ 

ശരീരത്തിന് 10 - 12 മണിക്കൂറോളം ഭക്ഷണം ലഭിക്കാതാകുമ്പോൾ കൊഴുപ്പ് സമാഹരിച്ചുവയ്ക്കുകയും ഇത് ഇന്ധനമായി ഉപയോ​ഗിക്കുകയുമാണ് ചെയ്യുക. ഇതുവഴി, ശരീരത്തിൽ കൊഴുപ്പ് സംഭരിക്കപ്പെടുന്നത് കുറയും 

ഈ സ്റ്റോറി ഇഷ്ടമായോ?

photos- canva
Click Here