വയറിന്റെ ആരോഗ്യം നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങളായ മലബന്ധം, വയറു വീർക്കല്‍, അസിഡിറ്റി എന്നിവ നമ്മുടെ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു
മൂന്നോ അതിലധികമോ ദിവസത്തേക്ക് മലവിസർജ്ജനം നടത്താൻ കഴിയാതെ വരുമ്പോ മലബന്ധം ആണോയെന്ന് പരിശോധിക്കണം
വറുത്ത ഭക്ഷണങ്ങൾ, നാരുകൾ കുറഞ്ഞ ഭക്ഷണം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഉയർന്ന സമ്മർദ്ദം എന്നിവയെല്ലാം മലബന്ധത്തിന്റെ കാരണമാണ്
മലബന്ധം അകറ്റാൻ സഹായിക്കുന്ന ചില വേനൽക്കാല പഴങ്ങൾ ഇതാ
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ വയറിന്റെ പ്രശ്‌നങ്ങൾ അകറ്റി നിർത്താം. ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്ന ഫൈബറാണ്
പഴുത്തതും മധുരമുള്ളതുമായ ഓറഞ്ച് കഴിക്കുന്നത് മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഓറഞ്ചിലെ നാരിന്റെ അംശവും വൈറ്റമിൻ സിയും വയറിന്‍റെ ആരോഗ്യത്തിന് ഉത്തമം
രാത്രിയോ വൈകിട്ടോ ലഘുഭക്ഷണമായി പപ്പായ കഴിക്കുന്നത് സുഗഗമമായ മലവിസർജ്ജനത്തിന് സഹായിക്കും
കറുത്ത ഉണക്കമുന്തിരി, ഉണങ്ങിയ പളം എന്നിവ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും
ശരീരഭാരം കുറയ്ക്കാൻ അന്നജം ഒഴിവാക്കാമോ?