വേനലിൽ ആശ്വാസമേകും ഭക്ഷണങ്ങൾ

SUMMER FOODS

 വേനൽക്കാല ചൂട് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തണുത്തതും, ജലാംശം നിറഞ്ഞതും, നാരുകളും പോഷകങ്ങളും അടങ്ങിയതുമായ ഭക്ഷണങ്ങൾ  കഴിക്കേണ്ടതുണ്ട്

വെള്ളത്തിന് പുറമേ, ജലാംശം നൽകുന്ന മറ്റു പാനീയങ്ങളും കുടിക്കേണ്ടത് അത്യാവശ്യമാണ്. കഠിനമായ വേനൽക്കാലത്ത് നിങ്ങളുടെ വയർ തണുക്കാൻ സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കൾ ഇതാ

യോഗർട്ട്

വേനൽക്കാലത്ത് തണുത്ത പാനീയങ്ങൾക്ക് പകരം യോഗർട്ട് നല്ലൊരു ഓപ്ഷനാണ്. ശരീരത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും ഇത് സഹായിക്കും

കരിക്കിൻവെള്ളം

ശരീരത്തിലെ ദ്രാവകങ്ങളും ധാതുക്കളും വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പാനീയം. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വയറിനു ആശ്വാസകരമാകാനും കഴിയും

ഇലക്കറികൾ

ചീര, കാലെ തുടങ്ങിയ ഇലക്കറികളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അവ ഉന്മേഷദായകവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതുമാണ്

ഇഞ്ചി

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനത്തിന് സഹായിക്കും. ആരോഗ്യകരവും ഉന്മേഷദായകവുമായ വേനൽക്കാല പാനീയം ഉണ്ടാക്കാൻ ഇത് സ്മൂത്തികളിലോ ജ്യൂസുകളിലോ ചായയിലോ ചേർക്കാം

പുതിന

ശരീരത്തെ തണുപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് പുതിന. ഉന്മേഷദായകമായ വേനൽക്കാല പാനീയങ്ങൾ ഉണ്ടാക്കാനോ സലാഡുകളിലേക്കും പാനീയങ്ങളിലേക്കും ചേർക്കാനോ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം

ചുംബന രോഗം ഉണ്ടാവുന്നതെങ്ങനെ?

ക്ലിക്ക് ചെയ്യൂ