അയൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച

ശരീരത്തിൽ അയൺ കുറഞ്ഞാൽ ഊർജ്ജം കുറയുക, ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളർച്ച എന്നിവയ്ക്ക് കാരണമാകും

അയണിന്റെ അഭാവം സ്വാഭാവികമായും ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

ബീറ്റ്റൂട്ട്: രക്തത്തിലെ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാനും വിളർച്ച തടയാനും ബൂറ്റ്റൂട്ട് സഹായിക്കും

ശർക്കര: ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്താം

നെല്ലിക്ക: വിറ്റമിൻ സി, അയൺ, കാൽസ്യം എന്നീ പോഷകങ്ങൾ നെല്ലിക്കയിലുണ്ട്

ചീര: അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ട് തവണ കഴിക്കാം

ഉണക്ക മുന്തിരി: 8-10 ഉണക്കമുന്തിരി കുതിർത്ത് കഴിക്കാം

വന്‍പയർ: ശരീരത്തിന് ആവശ്യമായതിന്റെ 26-29 ശതമാനം അയൺ അടങ്ങിയ പയർവർഗമാണ് വൻപയർ