ഫ്രെഞ്ച് ഫ്രൈസ് പ്രിയരാണോ നിങ്ങൾ? അമിതമാകേണ്ട
             കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ഫ്രെഞ്ച് ഫ്രൈസ്
          സിനിമ കണ്ടിരിക്കുമ്പോഴും സുഹൃത്തുക്കളുമൊത്ത് സമയം ചെലവിടുമ്പോഴുമെല്ലാം കൂട്ടിന് ഫ്രെഞ്ച് ഫ്രൈസും ഉണ്ടാകും
          എന്നാൽ ഇത്  അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്ത പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്
          ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12% അധിക സാധ്യതയുണ്ട്
             വിഷാദമുണ്ടാകാന്‍ 7%  അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍
             എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മർദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും
             ചൈനയിലെ ഹാങ്ഷൂവിലെ ഗവേഷകര്‍ നടത്തിയ പഠനം പിഎന്‍എഎസ് (പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു
             ഒന്നരലക്ഷത്തോളം ആളുകളെ 11 വര്‍ഷത്തിലേറെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്
             ഫ്രൈഡ് ഭക്ഷണം കഴിച്ചിരുന്ന 8294 പേരില്‍ വിഷാദവും 12,735 പേരില്‍ ഉത്കണ്ഠയും ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകടമായെന്ന് പഠനത്തില്‍ പറയുന്നു
             ഈ സ്റ്റോറി ഇഷ്ടമായോ?
  Photos: canva  Click Here