ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും; ബ്രൊക്കോളി ചില്ലറക്കാരനല്ല
കാബേജിന്റെ കുടുംബക്കാരനായ പച്ചക്കറി.
പച്ച, പർപ്പിൾ നിറങ്ങളിൽ കാണപ്പെടുന്നത്
പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെ
കൊളസ്ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തിനും രക്തധമനികള്‍ക്കും രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
ബ്രോക്കോളിയിലെ പ്രധാനപ്പെട്ട ഘടകമാണ് സള്ഫോറാഫെയ്ന്. സിഗരറ്റ്പുക പോലെ വായുവിലൂടെയുള്ള വിഷവസ്തുക്കളെ ചെറുക്കാൻ ഒരു പരിധിവരെ ഇതിന് സാധിക്കും
പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു
പ്രായം കൂടുന്തോറുമുണ്ടാകുന്ന കാഴ്ചക്കുറവിനെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും രാത്രികാലകാഴ്ചക്കുറവു തടയാനും ബ്രൊക്കോളി സഹായിക്കും
ശരീരത്തില്‍ ഹോര്‍മോണ്‍ ബാലന്‍സ് കൊണ്ടുവരാൻ സഹായിക്കും
എല്ലാവര്ക്കും ബ്രൊക്കോളി കഴിക്കാമോ?
ഭൂരിഭാഗം ആളുകള്‍ക്കും ബ്രൊക്കോളി കഴിക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവില്ല
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ബ്രൊക്കോളി അധികം ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്
Click Here