ഉറക്കമെഴുന്നേറ്റ ഉടൻ വെള്ളം കുടിക്കാറുണ്ടോ?

രാവിലെ ഉണർന്നെണീറ്റയുടനെ വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണ്. ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ ശീലം സഹായിക്കും

രാവിലെയുള്ള വെള്ളംകുടിക്കുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

രാവിലെ ആദ്യത്തെ മൂത്രത്തിന്റെ ഗാഢത കുറയ്ക്കാൻ കിടക്കയിൽ നിന്നെണീറ്റയുടൻ ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം കുടിക്കണം 

ജലാംശം നിലനിർത്തും

രാവിലെ വെള്ളം കുടിക്കുന്നത് ദിവസവും ശരീരത്തിലെത്തുന്ന കാലറി കുറയ്ക്കാൻ സഹായിക്കും

വയറ് നിറഞ്ഞ തോന്നലുണ്ടാക്കും

വെള്ളം കുടിക്കുന്നതു മൂലം ഉപാപചയ നിരക്ക് ‌24 മുതൽ 30 % വരെ വർധിക്കുന്നു. ‌ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കും

‌ചെറിയ തോതിലുള്ള നിർജലീകരണം പോലും ഏകാഗ്രതയെയും ഓർമശക്തിയെയും ശാരീരികമായ പ്രകടനങ്ങളെയും ദോഷകരമായി ബാധിക്കും

മാനസികാരോഗ്യം

വെള്ളം കുടിക്കുന്നത് കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി നീങ്ങാന്‍ സഹായിക്കും. വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു

ദഹനം വേഗത്തിലാക്കും

രാവിലെ ഉണർന്നെണീറ്റയുടൻ ഒന്നു മുതൽ 2 കപ്പ് വരെ വെള്ളം കുടിക്കുക. പഞ്ചസാരയോ കഫീനോ ചേർക്കരുത്. കാരണം ഇത് ദാഹം കൂട്ടും

സാധാരണ താപനിലയിലുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം കുടിക്കാം. ‌വർക്കൗട്ട് ചെയ്യുന്ന ആളാണെങ്കിൽ അതിനുശേഷം കൂടുതൽ വെള്ളം കുടിക്കുക