തടി കൂടിയാൽ മുടി പോകുമോ?

OBESITY AND HAIR LOSS

തലമുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന കാര്യം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവരാണ് നമ്മളിൽ പലരും, അല്ലേ? മുടി നിങ്ങളുടെ രൂപഭാവത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു

എന്നിരുന്നാലും മുടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന മോശം ജീവിതശൈലിയിലും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലും പലരും ഏർപ്പെടുന്നു. മുടിയുടെ ഗുണമേന്മ നിർണയിക്കുന്നതിൽ ജനിതക ഘടനയ്ക്കും കാര്യമായ പങ്കുണ്ട്

എന്നാൽ നിങ്ങളുടെ ഭാരം, വയറിലെ കൊഴുപ്പ്, പൊണ്ണത്തടി എന്നിവയും മുടികൊഴിച്ചിലുമായി ബന്ധമുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അമിതഭാരം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും വീക്കം വർദ്ധിപ്പിക്കുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യും. മുടി കൊഴിച്ചിലിന് ഇതെല്ലാം കാരണമാകുന്നു

പൊണ്ണത്തടി ഹൃദ്രോഗം, രക്തസമ്മർദ്ദ പ്രശ്നങ്ങൾ, തൈറോയ്ഡ്, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം

ടോക്കിയോ മെഡിക്കൽ ആൻഡ് ഡെന്റൽ യൂണിവേഴ്‌സിറ്റിയിലെ (ടിഎംഡിയു) ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ പൊണ്ണത്തടി, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, മുടിയുടെ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നു

അവരുടെ പഠനമനുസരിച്ച്, അമിത ഭാരവും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണവും മുടി കൊഴിച്ചിലിനും രോമകൂപങ്ങളുടെ നഷ്ടത്തിനും കാരണമാകും

വയറിലെ അമിതമായ കൊഴുപ്പും പൊണ്ണത്തടിയും ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു, ഇത് പുരുഷ ലൈംഗിക ഹോർമോണുകളായ ആൻഡ്രോജന്റെ ഉൽപാദനത്തിൽ വർദ്ധനവിന് കാരണമാകുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു

ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഈ ആൻഡ്രോജൻ രോമകൂപങ്ങളെ ദോഷകരമായി ബാധിക്കും. അവ ഫോളിക്കിളുകളുടെ വലുപ്പം കുറയ്ക്കുന്നു, ഇത് മുടി കൊഴിച്ചിലിനു കാരണമാകുന്നു

വെറുംവയറ്റിൽ തേനും വെളുത്തുള്ളിയും കഴിച്ചാൽ

ക്ലിക്ക് ചെയ്യൂ