പലരും ദിവസത്തിന്റെ ഭൂരിഭാഗവും ഇരുന്നാണ് ചെലവഴിക്കുന്നത്. ഓഫീസിലോ, കാറിലോ, സോഫയിലോ ഒക്കെയാവാം ഇത്
ജോലിയിലാണെങ്കിലും യാത്രയിലാണെങ്കിലും ദീർഘനേരമുള്ള ഇരിപ്പ് ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്നു
പുകവലിയോ അമിതവണ്ണമോ പോലെ തന്നെ അമിതമായ ഇരിപ്പ് അപകടകരമാണെന്ന് പഠനങ്ങൾ
ജോലിസമയത്ത് ശരാശരി 8 മണിക്കൂർ ഇരിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് മായോ ക്ലിനിക്കിലെ ഡോ. കാലി എം ഡേവിസ്
എട്ട് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഇരട്ടിയാക്കുന്നു
6 മുതൽ 8 മണിക്കൂർ വരെ ഇരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത 125% മുതൽ 150% വരെ വർധിപ്പിക്കുന്നു
രക്തസമ്മർദം കൂടാനും കൊളസ്ട്രോൾ വർധിക്കാനും ദീർഘനേര ഇരിപ്പ് കാരണമാകും
ദീർഘനേരം ഇരിക്കുമ്പോൾ രക്തം കാലുകളിൽ കെട്ടിക്കിടന്ന് കട്ടപിടിക്കാൻ സാധ്യത
അമിതമായ ഇരിപ്പ് ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു