എങ്ങനെ വെള്ളം കുടിക്കണം ? 

അറിയാം

ആഹാരം കഴിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ദിവസേന കുടിക്കേണ്ട വെള്ളത്തിന്‍റെ അളവും 

കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂടി പോയാലും കുറഞ്ഞു പോയാലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാം.

ഒരു വ്യക്തിക്ക് ആവശ്യമായ ജലത്തിന്റെ അളവ് അവരുടെ പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ലിംഗഭേദം, താപനില, ശരീരഭാരം എന്നിവയെ ആശ്രയിച്ചാണ് കണക്കാക്കുന്നത്.

ആല്‍ക്കഹോള്‍, കഫീന്‍ എന്നിവയുടെ ഉപയോഗം ശരീരത്തിലെ ജലാംശം നഷ്ടമാകാന്‍ കാരണമാകുമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പറയുന്നു.

ദാഹം മാറ്റാന്‍ പഞ്ചസാര അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കാനും, നിര്‍ജ്ജലീകരണം ഉണ്ടാകാനും ഇടയാക്കും.

വെള്ളം കുടിക്കുന്നത്  കുറഞ്ഞാൽ   നിര്‍ജ്ജലീകരണം, തലവേദന, ക്ഷീണം, മലബന്ധം,മുത്രസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

അമിതമായി വെള്ളം കുടിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍,  ഇലക്ട്രോലൈറ്റുകളുടെ അഭാവം, ഛര്‍ദ്ദി, ഓക്കാനം  എന്നിവയ്ക്ക് കാരണമാകും.

ഒരു ദിവസം എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓരോ മണിക്കൂറിലും 2 മുതല്‍ 3 കപ്പ് വെള്ളം കുടിക്കാനാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.

ജീരക വെള്ളം കുടിക്കാമോ ?

Click Here