ഹൃദയാരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

ഇലക്കറികള്‍: വിറ്റാമിന്‍ എ, സി, കെ, ഫൈബര്‍, ഫോളേറ്റ് എന്നിവയടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്

നട്സ്: ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ നട്സ്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

ഓറഞ്ച്: വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും

മാതളം: ആന്‍റി ഓക്സിഡന്‍റ് അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

ക്യാരറ്റ്: ബീറ്റാ കരോട്ടിന്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവയടങ്ങിയ ക്യാരറ്റും കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

ബീറ്റ്റൂട്ട്: നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വെളുത്തുള്ളി: വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

ഇഞ്ചി: ഇഞ്ചിയിലെ ജിഞ്ചറോളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

മഞ്ഞള്‍: ആന്‍റി ഇന്‍റഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ മഞ്ഞള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും