പകൽ മുഴുവൻ AC റൂമിൽ ചെലവിടുന്നത് നല്ലതാണോ?
ചൂട് കനത്തതോടെ എസി മുറിയിലിരുന്ന് വിശ്രമിക്കാനാകും എല്ലാവരും ആഗ്രഹിക്കുക
എന്നാൽ ദിവസം മുഴുവൻ ഓഫീസിലും വീട്ടിലും എ സി മുറികളിൽ കഴിയുന്നത്‘സിക്ക് ബിൽഡിങ്ങ് സിൻഡ്രോം’ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ
കൂടുതൽ തണുത്ത വായുവുള്ള എ സിയുമായി സമ്പർക്കം വരുന്ന ആരോഗ്യമുള്ള വ്യക്തികളിൽ ആസ്ത്മ വരാനുള്ള സാധ്യതയും കൂടുതലാണ്
എ സി വായുവിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കും. ഇത് കണ്ണുകളിലെ വരൾച്ചയ്ക്ക് കാരണമാകും
24 മണിക്കൂറും പ്രവർത്തിക്കുന്ന എസി മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് തലവേദനയ്ക്കും മൈഗ്രേനും കാരണമാകും
എ സിയിൽ നിന്നുവരുന്ന വായു അലർജിക്ക് കാരണമാകാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ റൈനൈറ്റിസ് ഉണ്ടാകും
മുറി തണുപ്പിക്കുമ്പോൾ എ സികൾ ആവശ്യമുള്ളതിലും അധികം ഈർപ്പം വലിച്ചെടുത്തേക്കാം. ഇത് നിർജലീകരണത്തിന് കാരണമാകാം
എ സി മുറികളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കുള്ള പരാതിയാണ് പലപ്പോഴും ക്ഷീണവും തളർച്ചയും ഉണ്ടാകുന്നു എന്നത്
എ സി മുറികളിൽ കൂടുതൽ മണിക്കൂറുകൾ ചെലവഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവയ്ക്കും കാരണമാകും
Click Here