റെയിൻബോ ഡയറ്റ് ഇനി ഭക്ഷണവും കളർഫുളാക്കാം

ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്

പേര് സൂചിപ്പിക്കുംവിധം റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു

മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ് റെയിൻബോ ഡയറ്റിലുള്ളത്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഇതിൽ ഉൾപ്പെടുന്നു 

ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ  ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിരിക്കുന്നു

പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളിലുള്ള ആന്തോസയാനിനുകൾ ബുദ്ധിവികാസത്തിന് സഹായിക്കും

പ്രമേഹമുള്ളവർ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ അന്നജമുള്ള ഭക്ഷണങ്ങൾ പ്രമേഹസാധ്യത കുറയ്ക്കും

റെയിൻബോ ഡയറ്റിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗട്ട് മൈക്രോബയോട്ടയെ സഹായിക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

സിട്രസ് പഴങ്ങളും ഇലക്കറികളും പോലുള്ള വിറ്റാമിൻ സിയും ഇയും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യ

മധുരക്കിഴങ്ങ് അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങളിൽ ധാരാളം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം നല്‍കുന്നു

ബീറ്റ്റൂട്ട്, നാരങ്ങ, കാബേജ് തുടങ്ങിയവ റെയിൻബോ ഡയറ്റിൽ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. ഇവ കരളിന്റെ ശേഷി മെച്ചപ്പെടുത്തും