National Cashew Day: കശുവണ്ടിക്കും ഒരു ദിനമോ? ഗുണങ്ങൾ അറിയാം

നട്‌സുകളിൽ ഏറ്റവും പോഷക ഗുണങ്ങൾ നിറഞ്ഞ നട്സാണ് കശുവണ്ടി

ഇന്ന് ദേശീയ കശുവണ്ടി ദിനമാണ്

ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമാണ് കശുവണ്ടി

കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ കശുവണ്ടി ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കും നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കും

സിങ്ക്, കോപ്പർ എന്നിവ അടങ്ങിയ കശുവണ്ടി ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും മികച്ചതാണ്

ഉയർന്ന കലോറിയും നാരുകളും അടങ്ങിയ കശുവണ്ടി അമിത വിശപ്പും ശരീരഭാരവും നിയന്ത്രിക്കും

മഗ്നീഷ്യം ധാരാളം അടങ്ങിയ കശുവണ്ടി പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

ആരോഗ്യകരമായ കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ കശുവണ്ടി ഊർജം നൽകും

കശുവണ്ടി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും