നിലക്കടല കൊറിച്ചാലോ ?

start exploring

ഏറെപ്പേർക്ക് പ്രിയപ്പെട്ട ധാന്യമാണ് നിലക്കടല

നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയ നിലക്കടല മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയുടെ കലവറ

ഹൃദ്രോഗസാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയനിരക്ക് വർധിപ്പിക്കാനും  സഹായിക്കുന്നു

എന്നാൽ കൂടുതൽ അളവിൽ നിലക്കടല കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ്

കാലറി കൂടിയ ധാന്യമാണ് നിലക്കടല.
ഒരു ഔണ്‍സ് വറുത്ത നിലക്കടലയിൽ 170 കാലറി. ഏറെക്കഴിച്ചാൽ ശരീരഭാരം കൂടും.

നിലക്കടല ചില ആളുകളിൽ അലർജി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അലർജിയുടെ ലക്ഷണങ്ങൾ 

മൂക്കൊലിപ്പ്, ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പു നിറം, തടിപ്പ്,  ഛര്‍ദി, വയറിളക്കം, ശ്വാസതടസം, മനംപിരട്ടല്‍, ഓക്കാനം

സോഡിയത്തിന്‍റെ അളവ് കൂടുതൽ.
 ഇത് രക്തസമ്മര്‍ദത്തെ ബാധിക്കും

സോഡിയം കൂടിയാൽ രക്തക്കുഴലുകളിലേക്ക് വെള്ളം വരികയും ഇത് ഹൃദയത്തിന് അമിതഭാരം ഉണ്ടാക്കുകയും ചെയ്യും.

ഫംഗസ് ബാധിച്ച നിലക്കടല കഴിക്കുന്നത് പലതരം രോഗങ്ങള്‍ക്ക് ഇടയാക്കും

ഒരു വാഴപ്പഴം കഴിച്ചാലോ?

Click Here