ബസിൽ യുവ നടിയുടെ മുന്നിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയ സവാദിന്റെ വിഷയം ചരിത്രത്തിൽ ആദ്യത്തേതല്ല. പ്രശസ്തരായ പുരുഷന്മാർ ഉൾപ്പെടെ സമാന വിഷയത്തിൽ കുറ്റാരോപിതരാണ്
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ, ജെയിംസ് ടോബാക്ക്, ബ്രെറ്റ് റാറ്റ്നർ, ലൂയിസ് സി.കെ., മാർക്ക് ഹാൽപെറിൻ എന്നിവർ ഉദാഹരണം. ലൂയിസ് ഒഴികെയുള്ള എല്ലാ പുരുഷന്മാരും ആരോപണങ്ങൾ നിഷേധിച്ചു
ഈ സ്വഭാവം എക്‌സിബിഷനിസത്തിന്റെ രൂപമാണ് എന്ന് സെക്‌സ് തെറാപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും. പുരുഷന്മാർ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാനും ദുരുപയോഗം ചെയ്യാനും ഉപയോഗിക്കുന്നു
എന്നാൽ എല്ലാ പുരുഷന്മാർക്കും പൊതുസ്ഥലത്ത് ഇങ്ങനെ ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വഴികളിലും ബസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഇക്കാര്യം സംഭവിക്കുന്നത് പല സ്ത്രീകളും കണ്ടിട്ടുണ്ട് താനും
ശക്തമായ ലൈംഗിക പ്രേരണകളാൽ നയിക്കപ്പെടുന്ന എക്‌സിബിഷനിസ്റ്റുകൾ, ഇര അനുഭവം ആസ്വദിക്കും എന്ന വികല ചിന്തയിൽ പ്രവർത്തിക്കുന്നതായി സെക്‌സ് & ജെൻഡർ ക്ലിനിക്ക് വിദഗ്ധൻ ഫ്രെഡറിക് ബെർലിൻ പറയുന്നു
സാക്ഷി പ്രതികരിക്കുമ്പോൾ, എക്സിബിഷനിസ്റ്റ് പലപ്പോഴും തീവ്രമായ ഖേദവും ലജ്ജയും സ്വയം വെറുപ്പും അനുഭവിക്കുന്നതായി സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് അസോസിയേറ്റ് പ്രൊഫസർ കൂടിയായ ബെർലിൻ
ഇത്തരം സാഹചര്യങ്ങളിൽ അധികാര സ്ഥാനങ്ങളിലെ പുരുഷന്മാർ തങ്ങൾ നിയമത്തിന് അതീതരാണെന്നും അതിൽ നിന്ന് രക്ഷപ്പെടാമെന്നും വിശ്വസിക്കാൻ കാരണമാകുമെന്ന് ലൈംഗിക വിദഗ്ധർ പറയുന്നു
മിക്ക സ്ത്രീകളും ഒന്നും പറയില്ലെന്നും അങ്ങനെ ചെയ്താൽ അവരെ ഭീഷണിപ്പെടുത്തുകയോ പണം നൽകുകയോ ചെയ്യാമെന്നും ഇത്തരം പുരുഷന്മാർ കരുതുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു