എപ്പോഴും ക്ഷീണമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ?

ചില ദൈനംദിന ശീലങ്ങൾ നിരന്തരമായ ക്ഷീണത്തിന് കാരണമാകാറുണ്ട്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും

മധുരമുള്ള ലഘുഭക്ഷണങ്ങള്‍ പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് കഴിവതും ഒഴിവാക്കാം

ധാരാളം വെള്ളം കുടിക്കാം. നന്നായി ഭക്ഷണം കഴിച്ചാലും നിർജ്ജലീകരണം ക്ഷീണത്തിനു കാരണമാകും

മണിക്കൂറോളം ഇരുന്നുള്ള ജോലി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. ഇടയ്ക്ക് സ്ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങൾ ക്ഷീണം അകറ്റാൻ സഹായിക്കും

കഫീൻ അമിതമായി കഴിക്കുന്നത് ക്ഷീണത്തിനും കാരണമാകാം. കഫീന്റെ ഉപയോ ഗം ഒഴിവാക്കാം

രാത്രി വെെകിയും ഇലട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. ഉറക്കക്കുറവ് ക്ഷീണത്തിന് കാരണമാകും

പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് ഇടയാക്കും. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാം