വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ഒഴിവാക്കണോ?
ചൂടുകാലത്ത് മുട്ട കഴിക്കുന്നത് മുഖക്കുരുവും ഉദരരോഗങ്ങളും ഉണ്ടാകാൻ കാരണമാകുമെന്ന വാദം തെറ്റാണെന്ന് വിദഗ്ദർ പറയുന്നു
ഏറെ പോഷകഗുണങ്ങളുള്ള മുട്ട ഏത് സമയത്ത് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്
വേനൽക്കാലത്ത് മുട്ട നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു
മുട്ട കഴിച്ചാൽ ഊർജം ലഭിക്കുമെന്നതിനാൽ വേനൽക്കാലത്തെ ക്ഷീണവും തളർച്ചയും നേരിടാനാകും
മുട്ടകളിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ ഉണ്ട്. അവ നല്ല കൊളസ്‌ട്രോൾ നൽകുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യും
മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ വേനൽക്കാലത്ത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്
മുട്ടയിൽ പ്രോട്ടീനും മറ്റ് സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
പ്രഭാതഭക്ഷണമായി മുട്ട കഴിച്ചാൽ ദിവസം മുഴുവൻ ഊർജം ലഭിക്കും
ചൂടിൽനിന്ന് കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം