നമ്മുടെ രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും ചായയ്ക്ക് അടിമകളാണ്
               രാവിലെ ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയിക്കിട്ടിയെന്ന് കരുതുന്നവരാണ് ഏറെയും
             രാവെന്നോ പകലെന്നോ നോക്കാതെ ഏതുസമയത്തും ചായ കുടിക്കുന്നത് ശീലമാക്കിയവർ നിരവധിയാണ്
               എന്നാൽ അമിതമായ ചായ ഉപയോഗം  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നിങ്ങൾക്ക് അറിയാമോ? 
               ചായയിൽ വലിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
             കൂടുതൽ ചായ കുടിക്കുന്നത് ഗർഭിണികൾക്കും നല്ലതല്ല. ഗർഭം അലസൽ, നേരത്തെയുള്ള പ്രസവം എന്നിവക്ക് ഇതു കാരണമായേക്കാം
               അമിതമായി ചായ കുടിക്കുന്നത് ഉറക്ക പ്രശ്നങ്ങൾക്കും പിരിമുറുക്കത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും
               കുടലിന് ഹാനികരം. ദഹന പ്രശ്നങ്ങൾക്കും കാരണമാകും
               വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റിക്ക് വഴിവെച്ചേക്കാം
               Click Here