ഭക്ഷണത്തിൽ ഉപ്പ് കൂടുതലായാൽ 

EXCESS SALT

ഉപ്പ് കഴിക്കുന്നത് മൂലം പ്രശ്നങ്ങൾ തുടങ്ങുന്നത് എപ്പോഴാണ്? ചെറിയ അളവിൽ കഴിക്കുമ്പോൾ, ശരീരത്തിലെ ദ്രവാംശം സന്തുലിതമാക്കുന്നതിനും മെച്ചപ്പെട്ട പ്രവർത്തനത്തിനും സോഡിയം നാഡികളെയും പേശികളെയും സഹായിക്കുന്നു

എന്നാൽ അളവ് വർദ്ധിക്കുന്നതോടെ ഉപ്പ് ആരോഗ്യത്തിന് ഹാനികരമാകും. ശരീരത്തിൽ ഉപ്പ് അമിതമായാലുള്ള ചില പാർശ്വഫലങ്ങൾ ഇതാ

ശരീരം വീർക്കും

സോഡിയം ശരീരത്തിൽ ജലം നിലനിർത്തുന്നതിനാൽ, ഒരു വ്യക്തിക്ക് നീർവീക്കം, വീർക്കൽ, അല്ലെങ്കിൽ വീക്കത്തിന്റെ ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടാം

വർദ്ധിച്ച ദാഹം

ഉപ്പിട്ട ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കാരണം ഒരാൾ കൂടുതൽ വെള്ളം കുടിക്കാൻ സാധ്യതയുണ്ട്

ഉയർന്ന രക്തസമ്മർദ്ദം

ഒരു വ്യക്തി അമിതമായി ഉപ്പ് കഴിക്കുമ്പോൾ, അത് രക്തപ്രവാഹത്തിലെ ജലത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു

ഉറക്കക്കുറവ്

രക്തസമ്മർദ്ദം വർദ്ധിക്കുന്നത് വെള്ളം കുടിക്കാനും, മൂത്രമൊഴിക്കാനുമുള്ള പ്രേരണയുടെ വർദ്ധനവിന് കാരണമാകുന്നു, ഇത് ഒരു വ്യക്തിക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് ബുദ്ധിമുട്ടാകുന്നു

തലവേദന

ജോൺ ഹോപ്കിൻസിൽ 2014-ൽ നടത്തിയ പഠനത്തിന്റെ പിൻബലത്തിൽ, ഉപ്പ് കൂടുതലായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

എക്സിമ

നിങ്ങളുടെ ചർമ്മം വരണ്ടതും ചൊറിച്ചിൽ അനുഭവപ്പെടുന്നതുമാണോ? ഉപ്പ് ആകാം വില്ലൻ. അധിക ഉപ്പ് ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതായി കാണപ്പെടുന്നു

മൂത്രത്തിൽ കല്ല്

അധിക ഉപ്പ് മൂത്രത്തിൽ കാൽസ്യത്തിന്റെ ഉത്പാദനം കൂട്ടുന്നു. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാവാൻ സാധ്യത വർദ്ധിപ്പിക്കും

ആസ്മ നേരിടാൻ എന്ത് കഴിക്കാം?

ക്ലിക്ക് ചെയ്യൂ