ഉറക്കം കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അതിന്റെ കാരണവും പ്രതിവിധിയും മനസിലാക്കുകയാണ് ആദ്യ പടി
ജീവിതശൈലി, ആരോഗ്യ പ്രശ്നങ്ങൾ, പരിസര സംബന്ധിയായ പ്രശ്നങ്ങൾ, ജോലി ഭാരം, സാങ്കേതികത തുടങ്ങിയവ നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. പ്രതിവിധിയുണ്ട്
സ്ഥിരമായി ഉറങ്ങാൻ ഒരു സമയം ചിട്ടപ്പെടുത്തിയെടുക്കുക, കൃത്യമായി ഉണരാനും
ഉറങ്ങാൻ പാകത്തിനുള്ള ചുറ്റുപാട് തീർക്കുക
കാപ്പി കുടി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ നിയന്ത്രിക്കുക
കൃത്യമായി വ്യായാമം ചെയ്യുക. ഉറങ്ങുന്ന നേരത്തോടു ചേർന്ന് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക
പകലുറക്കം വേണ്ട. പ്രത്യേകിച്ചും ഉച്ച കഴിഞ്ഞും, വൈകുന്നേരങ്ങളിലും