പുരുഷൻമാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഇവിടെ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍
പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആൻ്റിജൻ(PSA) ടെസ്റ്റുകൾ, ഡിജിറ്റൽ റെക്റ്റൽ എക്സാം(DRE) എന്നിവ പോലുള്ള പതിവ് സ്ക്രീനിംഗുകളിലൂടെ രോഗം നേരത്തെ കണ്ടെത്താം
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിൽ രക്തം കാണുക, ഇടുപ്പിലോ തുടയിലോ വേദന, ഉദ്ധാരണക്കുറവ്, ബീജത്തിൽ രക്തം കാണുക തുടങ്ങിയവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാകാം
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പ്രോസ്റ്റേറ്റ് കാൻസറിന് കാരണമാകാം