പുരികത്തിന് കട്ടിയില്ലേ? ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

കട്ടിയുള്ള പുരികം ആരാ ആഗ്രഹിക്കാത്തത്. പുരികം കട്ടിയുള്ളതാകാൻ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല

ചിലര്‍ക്ക് ജന്മനാ നല്ല കട്ടിയുള്ള പുരകമായിരിക്കാം. എന്നാല്‍ മറ്റു ചിലര്‍ക്ക് ഒട്ടും കട്ടിയില്ലാത്തതും ആയിരിക്കാം

പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം

ആവണക്കെണ്ണ: ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും

വെളിച്ചെണ്ണ: വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കാം

ഒലീവ് ഓയില്‍: ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുന്നതും പുരികം വളരാന്‍ സഹായിക്കും

സവാള നീര്: പുരികം പെട്ടെന്ന് വളരാൻ സവാള ജ്യൂസ് ഉപയോഗിക്കുന്നതും നല്ലതാണ്

കറ്റാര്‍വാഴ: പുരികം വളരാന്‍ കറ്റാര്‍വാഴയും സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടി മസാജ് ചെയ്യാം

കാപ്പിപൊടി: പുരികങ്ങൾ കറുത്ത നിറമുള്ളതാകാന്‍ കോഫി ടിന്‍റ് പരീക്ഷിക്കാം