വേനൽക്കാലത്ത് ഉണ്ടാകുന്ന മറ്റു ആരോഗ്യപ്രശ്നങ്ങൾ പോലെ തന്നെ കരുതേണ്ട ഒന്നാണ് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളും
ചെങ്കണ്ണ്, കണ്ണിലുണ്ടാകുന്ന വരൾച്ച തുടങ്ങിയവയാണ് വേനൽക്കാലത്ത് കണ്ണുകളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ
ഈ സമയത്ത് കണ്ണുകളുടെ ആരോഗ്യവും പരിപാലനവും ഏറെ ശ്രദ്ധിക്കേണ്ടതാണ്
കണ്ണിന് സംരക്ഷണം നൽകുന്ന ഒന്നും ഉപയോഗിക്കാതിരിക്കുന്നതിലൂടെ വരൾച്ച ഉണ്ടാകാനിടയുണ്ട്. സൂര്യനിൽ നിന്നുള്ള അൾട്ര വയലറ്റ് രശ്മികൾ നേരിട്ട് പതിക്കാതിരിക്കാനായി സൺഗ്ലാസ് ഉപയോഗിക്കാം
വേനൽക്കാലത്ത് കണ്ണുകളിൽ വരൾച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഡോക്ടർമാർ നിര്‍ദേശിക്കുന്ന കണ്ണുകളിൽ ഉപയോഗിക്കാവുന്ന തുള്ളിമരുന്നുകൾ ഉപയോഗിക്കുക
മുഖത്ത് സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. കണ്ണുകളുടെ സമീപത്ത് സണ്‍സ്ക്രീൻ ഉപയോഗിക്കാതിരിക്കുക.
വെയിൽ കനക്കുന്ന സമയമായതിനാല്‍ ഈ സമയത്തുള്ള യാത്രകൾ ഒഴിവാക്കുക. കൂടുതൽ ശക്തിയോടെ സൂര്യന്‍ പ്രകാശിക്കുന്നതിനാല്‍ കണ്ണിലേക്ക് അൾട്രവയലറ്റ് രശ്മികൾ പതിക്കാൻ സാധ്യതയുണ്ട്
പുറത്തേക്ക് പോകുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായവ ഉപയോഗിക്കുക. ഫെയ്സ് ഷീല്‍ഡുകൾ, കണ്ണടകള്‍, ഹെൽമറ്റ് തുടങ്ങിയവ ഉപയോഗിക്കുക.