നാരങ്ങാവെള്ളം കുടിക്കാമോ ?

 ഈ കൊടുംചൂടില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഉന്മേഷം നല്‍കാനും സഹായിക്കും

എന്നാല്‍ അമിതമായി നാരങ്ങാവെള്ളം കുടിച്ചാല്‍ എന്തുപറ്റുമെന്ന് അറിയാമോ ? പരിശോധിക്കാം

അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് മൂലം ദഹനം സാവധാനത്തിലാകുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചല്‍, ഓക്കാനം, വായുക്ഷോഭം എന്നിവയ്ക്ക് കാരണമാകും

നാരങ്ങയില്‍ അമ്ലത കൂടുതല്‍ ഉള്ളതിനാല്‍ അള്‍സര്‍ പോലെയുള്ളല അസുഖങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വൃക്കയില്‍ കൂടുതല്‍ മൂത്രം ഉല്‍പാദിക്കാന്‍ കാരണമാകും. മൂത്രമൊഴിക്കുമ്പോള്‍ വെള്ളത്തോടൊപ്പം ഇലക്ട്രോലൈറ്റുകളും പുറന്തള്ളപ്പെടുന്നു.

ഇത് പിന്നീട് നിര്‍ജലീകരണത്തിനടയാക്കും. ക്ഷീണം, ചുണ്ടില്‍ വരള്‍ച്ച, അമിതദാഹം, എന്നിവയ്ക്കും ഇത് കാരണമാകും

നാരങ്ങ അസിഡിക് ആയത് കൊണ്ട് നാരങ്ങാവെള്ളത്തിന്റെ അമിത ഉപയോ​ഗം പല്ലിന് പുളിപ്പ് ഉണ്ടാക്കും. കൂടാതെ ഇത് പല്ലിന്റെ ഇനാമൽ ദ്രവിക്കാൻ ഇടയാക്കുകയും ചെയ്യും. 

നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ഇത് രോമകൂപങ്ങളെ വരണ്ടതാക്കും. മുടി പൊട്ടാനും സാധ്യതയുണ്ട്

നാരങ്ങാ അസിഡിക് ആയതിനാല്‍ കൂടുതല്‍ അളവില്‍ കുടിക്കുമ്പോള്‍ വൈറ്റമിന്‍ കുറയുകയും കവിളിലും നാവിനടിയിലും വ്രണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്

മലബന്ധം അകറ്റാൻ 5 വേനൽക്കാല പഴങ്ങൾ

Click Here