അലാറം കേട്ടാൽ രക്തസമ്മര്‍ദം കൂടുമോ ?

രാവിലെ എഴുന്നേൽക്കാൻ പലർക്കും അലാറം നിർബന്ധമാണ്. ഒരുതവണ കൊണ്ട് എഴുന്നേൽക്കാത്തവർ മൂന്നും നാലുംതവണ അലാറം സെറ്റ് ചെയ്താകും തലേദിവസം കിടക്കുക.

ഇങ്ങനെ അലാറം കേട്ട് എഴുന്നേൽക്കുന്ന ശീലം നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാനിടയാക്കുമെന്ന് അറിയാമോ?

നന്നായി ഉറങ്ങി സ്വയം എഴുന്നേല്‍ക്കുന്നവരെ അപേക്ഷിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നവരില്‍ രക്തസമ്മര്‍ദം 74 ശതമാനം കൂടുതലാണെന്ന് യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് പഠനം.

കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറക്കം പൂര്‍ത്തിയാക്കാത്തവരില്‍ രക്തസമ്മര്‍ദത്തിന്‍റെ നില കൂടാനുള്ള അധിക സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍.

രക്തസമ്മര്‍ദം കൂടുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.

അലാറം ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണര്‍ത്താനിടയാക്കും. ഇത് ചിലപ്പോള്‍ സ്ലീപ് ഇനേര്‍ഷ്യയിലേക്ക് നയിച്ചേക്കാം.

പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നത് വഴി താത്ക്കാലികമായി സ്ഥലകാലബോധം നഷ്ടമാകുന്ന അവസ്ഥയാണ് സ്ലീപ് ഇനേര്‍ഷ്യ.

ഉറക്കത്തിനിടെ ഉയര്‍ന്ന ശബ്ദത്തില്‍ അലാറം കേട്ട് ഞെട്ടി ഉണരുന്നത് ഉത്കണ്ഠയ്ക്കും കാരണാകും. ഇത് മാനസികാവസ്ഥയെ വരെ ബാധിച്ചേക്കാം.

അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കാനാകാത്തവർ, ശബ്ദം കുറഞ്ഞ രീതിയിൽ സെറ്റ് ചെയ്യാനെങ്കിലും ശ്രമിക്കുക.