പുറത്ത് മഴ പെയ്യാൻ തുടങ്ങിയാൽ, ചൂടുള്ള ഭക്ഷണം കഴിക്കാൻ പലർക്കും ആഗ്രഹമുണ്ടാകും. എന്നിരുന്നാലും, പ്രമേഹമുള്ളവർ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ട സമയമാണ് മഴക്കാലം
മൺസൂൺ സീസൺ ധാരാളം രോഗങ്ങളും അണുബാധകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുന്നു
പ്രമേഹം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് തോന്നുണ്ടോ? എങ്കിൽ ഈ മാർഗങ്ങൾ സ്വീകരിക്കാം
പ്രമേഹമുണ്ടെങ്കിൽ നിങ്ങളുടെ പാദങ്ങൾ അപകടത്തിലായേക്കാം. ഒരു ചെറിയ മുറിവ് പോലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ ഫലമായി രക്തചംക്രമണം മോശമാകാം
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, മഴക്കാലം കണ്ണിലെ അണുബാധ ഉണ്ടാക്കിയേക്കാം. കണ്ണിലെ അണുബാധ ഒഴിവാക്കാൻ, കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, കണ്ണിൽ തൊടുന്നത് ഒഴിവാക്കുക
പ്രമേഹരോഗികൾ കുടിക്കാൻ ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളത്തിനു പകരം കരിക്കിൻവെള്ളം ഉപയോഗിക്കാം
മഴക്കാലത്ത് നിങ്ങൾക്ക് കൂടുതൽ സമയവും കിടക്കയിൽ ഇരിക്കാൻ തോന്നും. പ്രമേഹ രോഗികൾ പതിവായി വ്യായാമം ചെയ്യുകയും സജീവമായിരിക്കുകയും വേണം
ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോൾ പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. പ്രതിരോധശേഷിയെ സഹായിക്കുന്ന ഭക്ഷണം കഴിക്കുക