മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടുമോ?

ആരോഗ്യകരമായ ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അമിത ഉറക്കവും ഉറക്കമില്ലായ്മയും ഒരേപോലെ ആരോഗ്യത്തെ ബാധിക്കും.

ഉറക്കം കുറഞ്ഞാല്‍ പ്രമേഹം, വിഷാദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യതയുണ്ട്.

ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ നമുക്കിടയിൽ നിലനില്‍ക്കുന്നുണ്ട്.

മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാൽ ഇതു തെറ്റാണ്.

മദ്യപിച്ചാൽ ഒരിക്കലും സുഖനിദ്ര കിട്ടില്ല. ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കും.

വയറു നിറച്ച് ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ഉറങ്ങാനാകുമെന്നാണ് വിശ്വാസം. എന്നാൽ ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇതു കാരണമാകും.

ഉറങ്ങുമ്പോൾ തലച്ചോര്‍ വിശ്രമത്തിലാണെന്ന പൊതുധാരണയുണ്ട്. ഇതുംശരിയല്ല. നാം ഉറക്കത്തിലായിരിക്കുമ്പോഴും തലച്ചോർ ഉണർന്നുതന്നെ പ്രവർത്തിക്കും.

ഉറക്കത്തിൽ കണ്ട സ്വപ്നം ഓർമയുണ്ടെങ്കിൽ സുഖമായി ഉറങ്ങിയെന്നാണ് പലരും വിചാരിക്കുന്നത്. ഇതും തെറ്റാണ്.

സ്വപ്നത്തിന് പിന്നാലെ നാം ഉണരുന്നതുകൊണ്ടാണ് അവ ഓർമയിൽ നിൽക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.