ലക്ഷണങ്ങൾ എന്തൊക്കെ?
ചൂടുകുരു
നിര്‍ജലീകരണം
സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളല്‍
തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്
ശരീരവേദന, വിറയല്‍, ക്ഷീണം
ഉണങ്ങിവരണ്ട വായ
മൂത്രം മഞ്ഞനിറമാകുക
കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം
എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം
കൂടിയ ചൂടില്‍ കഠിനമായി അധ്വാനിക്കുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത
തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണ കാരണവുമായേക്കാം
രാവിലെ 11 മണി മുതല്‍ 3 വരെയുള്ള പുറംജോലികള്‍ ഒഴിവാക്കുക
ധാരാളം വെള്ളം കുടിക്കണം
കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങള്‍,
പഴച്ചാറുകള്‍, പച്ചക്കറി സാലഡുകള്‍ എന്നിവ കഴിക്കുക