കുട്ടികൾ സദാനേരവും മൊബൈലിൽ നോക്കിയിരുപ്പാണോ?

അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളിലേക്കും നട്ടെല്ല് സംബന്ധമായ അസുഖങ്ങളിലേക്കും ഇതവരെ നയിച്ചേക്കാം

ആരോഗ്യമുള്ള നട്ടെല്ലിന് തലയെയും ശരീരത്തെയും താങ്ങുന്ന നേരിയ വളവുകളുണ്ട്. എന്നാൽ ദീർഘനേരം കൂനിക്കൂടിയിരിക്കുന്നത് ഇതിനെ വികലമാക്കും

‘ടെക് നെക്ക്’ അഥവാ ‘ഗെയിമേഴ്സ് ഹഞ്ച്’ വിളിക്കപ്പെടുന്ന ഈ പ്രതിഭാസം കൗമാരക്കാരിൽ വർധിച്ചുവരുന്നു

കുട്ടിയുടെ ശരീരനില ശരിയാക്കാനും മെച്ചപ്പെടുത്താനും ഇനി പറയുന്നവ  സ്വീകരിക്കുക

ഓരോ മണിക്കൂറിലും 10 മിനിറ്റ് ഇടവേള എടുക്കക. പാരന്റൽ ടൂളുകളോ ആപ്പുകളോ ഉപയോഗിക്കുക

സ്ക്രീൻ സമയം

ഓരോ 20 മിനിറ്റിലും, 20 അടി അകലേക്ക് കുറഞ്ഞത് 20 സെക്കൻഡ് നോക്കുക. ഇങ്ങനെ കണ്ണുകൾക്കും കഴുത്തിലെ പേശികൾക്കും വിശ്രമം ലഭിക്കും

20-20-20 നിയമം

സ്ക്രീനിന്റെ മുകൾഭാഗം കണ്ണിന്റെ തലത്തിൽ ആയിരിക്കണം. താങ്ങുള്ള കസേര ഉപയോഗിക്കുക. കാൽമുട്ട് 90 ഡിഗ്രിയിൽ വെച്ച് രണ്ട് പാദങ്ങളും തറയിൽ ഉറപ്പിച്ചു നിർത്തുക

പഠന സ്ഥലം

ഗെയിമിംഗ് സെഷനുകൾക്കിടയിൽ സ്ട്രെച്ച് ചെയ്യാനും നിൽക്കാനും നടക്കാനും പ്രേരിപ്പിക്കുക

ടേക്ക് എ ബ്രേക്ക്