പാല്‍ തിളപ്പിക്കാതെ കുടിക്കാമോ ?

പാല്‍ തിളപ്പിക്കാതെ കുടിക്കുന്നതാണ് ഉത്തമം എന്ന് വിചാരിക്കുന്നവരും നമുക്കിടയിലുണ്ട് 

എന്നാല്‍ ഇത്തരത്തില്‍ തിളപ്പിക്കാതെ പാല്‍ കുടിക്കുന്നത് പല അസുഖങ്ങള്‍ക്കും ഇടയാക്കും എന്ന് അറിയാമോ ?

ശുദ്ധീകരിക്കാത്ത പാലില്‍ കാംപിലോബാക്റ്റര്‍, ക്രിപ്റ്റോസ്പോറിഡിയം, ഇ.കോളി, ലിസ്റ്റീരിയ, ബ്രൂസെല്ല, സാല്‍മോണെല്ല തുടങ്ങിയ രോഗകാരികളായ അണുക്കള്‍ അടങ്ങിയിരിക്കാം

പാലില്‍ അടങ്ങിയിരിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നതിനും ഭക്ഷണത്തിലൂടെയുള്ള രോഗ ബാധ ഒഴിവാക്കുന്നതിനും പാസ്ചറൈസ് ചെയ്ത പാല്‍ ഉപയോഗിക്കുന്നതാണ് ഉചിതം

പാസ്ചറൈസേഷന്‍ പാലിന്റെ സ്വാഭാവിക പോഷക ഗുണങ്ങളെ സംരക്ഷിക്കുന്നു

തിളപ്പിക്കാത്ത പാല്‍ ഉപയോഗിക്കുന്നതിലൂടെ വയറിളക്കം, വയറുവേദന, ചര്‍ദ്ദി തുടങ്ങി ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം, ഹീമോലിറ്റിക് യുറീമിക് സിന്‍ഡ്രോം തുടങ്ങിയ മാരകരോഗങ്ങള്‍ വരെ പിടിപെടാം

പ്രായമായവര്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍  എന്നിവര്‍ക്ക് തിളപ്പിക്കാത്ത പാല്‍ കുടിക്കുന്നതിലൂടെ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്

തിളപ്പിക്കാത്തതും പാസ്ചറൈസ് ചെയ്യാത്തതുമായ പാല്‍ ഉപയോഗിച്ച ശേഷം അസുഖം വന്നാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റാല്‍ മരണം പോലും സംഭവിക്കാം

source: thehealthsite.com

എളുപ്പത്തില്‍ ഉണ്ടാക്കാം ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

Click Here