ഈ 10 വേദനകളെ അവഗണിക്കരുത്
World Health Day 2023
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വേദനകളെ അത്ര നിസാരമായി കരുതേണ്ട. ഇത് മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം
ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ചില വേദനകളെ കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത് ഇങ്ങനെ
ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. സ്വയം ചികിത്സിക്കാൻ നിൽക്കാതെ ഉടൻ ആശുപത്രിയിലെത്തുക
നെഞ്ചുവേദന
വിവിധ കാരണങ്ങൾകൊണ്ട് സംഭവിക്കാം. വിദഗ്ധ പരിശോധനയിലൂടെ മാത്രമെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ
സന്ധിവേദന
പേശീവേദന
വിറ്റാമിൻ ഡിയുടെ കുറവുമൂലം പേശീവേദനയുണ്ടാകാം. ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം ഗുളികകൾ കഴിക്കരുത്
മൈഗ്രെയിൻ ഉൾപ്പെടെയുള്ളവ കാരണമാകാം. എന്നാല്‍ കഠിനമായ തലവേദനയുണ്ടെങ്കില്‍ നിസാരമായി കാണരുത്
തലവേദന
വയറുവേദന
വായുശല്യം മുതൽ മൂത്രത്തിലെ അണുബാധവരെ കാരണമായേക്കാം
നടുവേദന
അഞ്ചുമണിക്കൂറിലധികം ഒരേ പൊസിഷനിൽ ഇരിക്കുന്നത് വേദനയ്ക്ക് കാരണമാകും. പതിവായി വേദനയുണ്ടെങ്കിൽ ചികിത്സ തേടണം
ചെവിവേദന
അണുബാധ കൊണ്ടോ ചെവിക്കായം അടിഞ്ഞുകൂടിയോ വേദനയുണ്ടാകാം. കാരണം കണ്ടെത്തുക പ്രധാനം
പാദങ്ങളിലെ വേദന
പതിവിലും കൂടുതൽ നടക്കുന്നതുവഴി ഉണ്ടാകുന്ന വേദന അവഗണിക്കാം എന്നാൽ മരവിപ്പ് അനുഭവപ്പെടുന്നുവെങ്കിൽ ചികിത്സ തേടണം
മുട്ടുവേദന
പേശികളുടെ ബലഹീനത പ്രായമായവരിൽ മുട്ടുവേദനയ്ക്ക് കാരണമാകാം
ഈ സ്റ്റോറി ഇഷ്ടമായോ?
Photos: Canva Click Here