എന്തിനാണ് ഫുള്‍ ബോഡി ചെക്കപ്പ് ?

World Health Day 2023

ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകള്‍ അത്യാവശ്യമാണ്

തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ഇത് ശ്രദ്ധിക്കാറില്ല. ഫുള്‍ ബോഡി ചെക്കപ്പ് എന്തിന് നടത്തണം എന്നതിനെ കുറിച്ച് മുംബൈ അപ്പോളൊ ആശുപത്രിയിലെ ഡോ.ഭരത് അഗര്‍വാള്‍ പറയുന്നു

രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാന്‍ കഴിയുന്നു

ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ സഹായകമാണ്

നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്‍റെ സമഗ്രമായ വിലയിരുത്തല്‍ നടത്താനാകും

ജീവിതശൈലി വിലയിരുത്തി ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോസിറ്റീവായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നു

രക്തസമ്മര്‍ദ്ദം പോലുള്ള വിട്ടുമാറാത്ത ശാരീരികാവസ്ഥ ഉള്ളവര്‍ക്ക് പതിവ് ആരോഗ്യ പരിശോധനകളിലൂടെ അതിനെ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ തടയാനും സാധിക്കുന്നു

വ്യായാമവും പോഷകാഹാര ശുപാർശകളും ഉൾപ്പെടെ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള നിര്‍ദേശങ്ങള്‍ ചെക്ക് അപ്പുകൾ നിങ്ങൾക്ക് നൽകും.

നിങ്ങളുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനും പരിഹരിക്കേണ്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ചെക്ക്-അപ്പുകൾ സഹായിക്കും

കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ഗുണപ്പെടുത്താന്‍ സഹായിക്കുന്നു

പതിവായി മരുന്ന് കഴിക്കുന്നവരും ചികിത്സയില്‍ തുടരുന്നവരും പതിവ് പരിശോധനകൾ നടത്തുന്നതിലൂടെ അവരുടെ പുരോഗതി നിരീക്ഷിക്കാനും ആവശ്യമായ ചികിത്സാ പദ്ധതികൾ ക്രമീകരിക്കാനും സഹായിക്കും.

നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ ബോധ്യപ്പെട്ട് ശരിയായ ചികിത്സ നടത്തുന്നതിലൂടെ മനസമാധാനം ലഭിക്കുന്നു

ഈ 10 വേദനകളെ അവഗണിക്കരുത് 

Click Here