1924 ജനുവരി 16 ആലപ്പുഴ പല്ലനയാറ്റിലെ യാത്രാ ബോട്ടപകടത്തിൽ മഹാകവി കുമാരനാശാനടക്കം 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
1980 കണ്ണമാലി കായലില്‍ ബോട്ടപകടം. എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ ജലദുരന്തം. 29 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
1983ല്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് നടന്ന ബോട്ടപകടത്തില്‍ 18 മരണം
2002 ജൂലൈ 27 കുമരകം മുഹമ്മ റൂട്ടിലെ യാത്രാബോട്ട് ദുരന്തത്തില്‍ 29 പേര്‍ മരണം
2007 ഫെബ്രുവരി 20 തട്ടേക്കാട് ഭൂതത്താന്‍ കെട്ട് അണക്കെട്ടില്‍ വിനോദയാത്രാ ബോട്ടുമുങ്ങി വിദ്യാര്‍ഥികളടക്കം 18 മരണം
2009 സെപ്തംബര്‍ 30 തേക്കടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം. ടൂറിസം വകുപ്പിന്റെ ജലകന്യക എന്ന ബോട്ട് മുങ്ങി 46 മരണം
2023 മെയ് 7. താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരത്ത് വിനോദയാത്ര ബോട്ടുമുങ്ങി 22 മരണം