മൻ കി ബാത്ത്: സെഞ്ചുറി അടിക്കാൻ മോദി 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്ത്  നൂറാം എപ്പിസോഡിലേക്ക്. ഏപ്രിൽ 30ന് നൂറാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യും

2014 ഒക്ടോബർ 3നായിരുന്നു തുടക്കം. പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന പരിപാടിക്ക് തുടക്കം മുതൽ ലഭിച്ചത് വൻ സ്വീകാര്യത

വിസ്മൃതിയിലായിക്കൊണ്ടിരുന്ന റേഡിയോ എന്ന മാധ്യമത്തെ ശക്തമായി  ഉപയോഗിച്ചു എന്നതാണ് ഈ പരിപാടിയുടെ സവിശേഷത

അതുല്യമായ നേട്ടങ്ങൾ കൈവരിച്ചവരെക്കുറിച്ചും സമൂഹത്തിന് പ്രചോദനമേകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവരെക്കുറിച്ചും പ്രധാനമന്ത്രി നിരവധി തവണ പരാമർശിച്ചു

രാജ്യത്തെ വിദൂരഗ്രാമീണ മേഖലയിൽ നിന്നുൾപ്പെടെയുള്ളവർ  പരാമർശമായും ഓൺ എയറിൽ അതിഥികളായും എത്തി താരമായി

മന്‍ കി ബാത്തില്‍ പതിനഞ്ചിലേറെ തവണ കേരളം ചര്‍ച്ചയായി

വേമ്പനാട്ട് കായലിലെ മാലിന്യം ശേഖരിക്കുന്ന രാജപ്പൻ മുതൽ വിഷചികിത്സക ലക്ഷ്മിക്കുട്ടിയമ്മ വരെയുള്ളവർ  പരാമർശിക്കപ്പെട്ടു

നൂറ് എപ്പിസോഡ് പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് 100 രൂപയുടെ പ്രത്യേക സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കും

നാണയത്തിന്റെ ഒരുവശത്ത് ഇംഗ്ലിഷിലും ദേവനാഗരിയിലും മൻ കി ബാത്ത് 100 എന്ന് എഴുതിയിരിക്കും. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയിൽ തീർത്തതാണ്.

ഈ സ്റ്റോറി 
ഇഷ്ടമായോ? 

Click Here