ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ...

മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് പിറന്നാളാശംസകൾ

ആരാണ് ഞാന്‍?...

1969 ഒക്ടോബർ 9ന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ- കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനനം. ചിറ്റാറ്റുകരയെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യയോളം വളര്‍ന്ന നടൻ

ഗുദാ ഹവാ...

സ്തംഭിച്ചുനിന്നുപോകുന്ന ഘട്ടങ്ങളില്‍ ആശ്വാസമായെത്തുന്ന എത്രയെത്ര സംഭാഷണങ്ങളാണ് ആ നാവിൽ നിന്നും പിറന്നത്....

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍...

1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം ആണ് സലിംകുമാറിന്റെ ആദ്യ ചിത്രം

എന്റെ ഭാഗത്തും തെറ്റുണ്ട് !.

ഹാസ്യതാരമായാണ് തുടക്കമെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങളില്‍ ലഭിച്ചു.
അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായും ആരാധകരെ ഞെട്ടിച്ചു

എന്തിന്? 

കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു

നിരപരാധിനി..

1996 സെപ്റ്റംബർ 14നായിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭാര്യ സുനിത

മ്യായാവി... അതാണെന്റെ അരുമ ശിഷ്യൻ

2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമ സലിംകുമാറിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു

ജട്ടി പുറത്തിട്ട് നടക്കുന്ന സൂപ്പർമാനല്ല,, ഫിഷർമാൻ

2010ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം

പോടാാാാ....

മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മൂന്നു തവണ വിജയി. മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിൽ

ഞാനൊരു ബാച്ചിലറാണ്... അച്ഛനും ബാച്ചിലറായിരുന്നു... മുത്തച്ഛൻ ക്രോണിക് ബാച്ചിലർ

നിലപാട് പരസ്യമായി പറയുന്നതിൽ സലിംകുമാർ ഒരിക്കലും മടിച്ചുനിന്നിട്ടില്ല

Happy Birthday


അടുത്ത സ്റ്റോറി കാണാം

Click Here