എന്തും അതിന്റെ പൂർണതയിൽ കാണാവുന്ന, നിറയെ വെളിച്ചം കടന്നുവരുന്ന വീടാണ് ഐശ്വര്യ റായി, ബച്ചൻ കുടുംബത്തിന്റേത്
സോഷ്യൽ മീഡിയ പേജുകളിൽ പലപ്പോഴായി ഐശ്വര്യ തന്റെ വീടിനുള്ളിലെ കാഴ്ചകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്
കുടുംബം കഴിഞ്ഞേ ഈ വീട്ടിൽ മറ്റെന്തും കടന്നു ചെല്ലൂ എന്ന് ഈ ചിത്രങ്ങൾ പറയാതെ പറയും
ബച്ചൻ, റായ് കുടുംബങ്ങളുടെ ബന്ധങ്ങളിലെ ഊഷമളതയ്ക്കു ഇണങ്ങുന്ന ഓറഞ്ച് നിറം വീടിനുള്ളിൽ കാണാം
ഷെൽഫുകളിൽ മനോഹരമായി അടുക്കിവെച്ച ഫോട്ടോ ഫ്രയിമുകൾ
കുഞ്ഞ് ആരാധ്യയുടെ ചിത്രം മുതൽ ഐശ്വര്യയുടെയും അമ്മ വൃന്ദയുടെയും ചിത്രങ്ങൾ വരെ ഓരോ ഫോട്ടോയ്ക്കും ഒരു കഥയുണ്ട്
ഇതൊരു മിനിമലിസ്റ്റ് ഭവനമല്ല. വീട്ടിലെ ഓരോ അംഗത്തെയും പ്രതിനിധീകരിക്കുന്ന ആഡംബരം വീടിനുള്ളിൽ കാണാം
പാരമ്പര്യം ചേർത്തു പിടിക്കുന്ന കാഴ്ചകൾ ബച്ചൻ ഭവനത്തിന്റെ പ്രത്യേകത
ഒന്നിച്ചുള്ള, പുഞ്ചിരി തൂകുന്ന ചിത്രങ്ങൾ ഈ കുടുംബത്തിന്റെ കയ്യൊപ്പാണ്