ഒരിക്കലും മഴ പെയ്യാത്ത ഗ്രാമം
ലോകത്ത് ഒരിക്കലും മഴ പെയ്യാത്ത ഒരു ഗ്രാമമുണ്ട് എന്ന കാര്യം അറിയാമോ?
ഈ സ്ഥലം ഒരു തരിശു മരുഭൂമിയല്ല; മറിച്ച് ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്
യെമൻ തലസ്ഥാനമായ സനയ്ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ അൽ-ഹുതൈബ് ആണ് ഒരിക്കലും മഴ പെയ്യാത്ത ആ ഗ്രാമം
സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്
ചുവന്ന മൺകല്ലുകളാല്‍ നിറഞ്ഞതാണ് ഭൂപ്രകൃതി. നിറയെ കുന്നും മലകളും അവയ്ക്കിടയില്‍ വീടുകളും
ചരിത്ര നിര്‍മിതികളും ധാരാളമുണ്ട്. ഇവിടെ ഉയരത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരും
മേഘങ്ങൾക്ക് മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതുതന്നെയാണ് ഇവിടെ മഴ പെയ്യാത്തതിനുള്ള കാരണം
മേഘങ്ങൾ ഇവരുടെ താമസസ്ഥലത്തിന് താഴെയായി രൂപപ്പെടുകയും താഴെയുള്ള പ്രദേശത്തേക്ക് മഴ പെയ്യുകയും ചെയ്യുന്നു
പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായാണ് ഇത്രയും ഉയരത്തില്‍ ഈ ഗ്രാമം നിർമിച്ചത്
അൽ- ബോറ അഥവാ അൽ- മുഖർമ്മ എന്ന വിഭാഗത്തിലുള്ള ആളുകളാണ് ഇപ്പോള്‍ ഇവിടെ വസിക്കുന്നത്
Click Here