നദിയിലൊഴുകുന്ന ആഡംബരം 

ഗംഗാവിലാസ് വിശേഷം

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത  ഗംഗാവിലാസ്

നദിയില്‍ ഒഴുകുന്ന ഒരു കൊട്ടാരം തന്നെയാണ്  ഗംഗാവിലാസ് 

51 ദിവസം നീളുന്ന യാത്രയില്‍ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും  27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരം ഈ ആഡംബര കപ്പൽ സഞ്ചരിക്കും.

ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദികൾ,  ഉൾപ്പെടെ രാജ്യത്തെ 50 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ്  യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്

62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്.

ഒരാൾക്ക് പ്രതിദിനം 25,000 രൂപ ചെലവ്. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചെലവ്

ചരിത്രപരവും സാംസ്കാരികപരവും മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ​യാത്രക്ക് സ്റ്റോപ്പുകൾ ഉണ്ടാകും

ഇന്ത്യയുടെ  പൈതൃകം മനസിലാക്കുന്ന തരത്തിൽ യാത്രാവിവരണങ്ങളും കപ്പലിൽ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.

കന്നിയാത്ര വാരണാസിയിൽ നിന്ന് അസമിലെ ദിബ്രുഗറിലേക്ക്. സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് യാത്രക്കാര്‍

വിനോദസഞ്ചാരികള്‍ക്ക് അന്റാര ലക്ഷ്വറി റിവര്‍ ക്രൂയിസിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. ബുക്കിങ് ഉടൻ തുടങ്ങും.

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കേരളവും 

Click Here