അമല പോൾ പഴനിയിൽ

AMALA PAUL

പഴനിയിൽ ദർശനം നടത്തിയ ചിത്രങ്ങളുമായി നടി അമല പോൾ. ഇൻസ്റ്റഗ്രാമിലാണ് അമല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

അമലയും അമ്മയും ഒപ്പം മറ്റൊരാളും കൂടിയാണ് ദർശനം നടത്തിയത്

പ്രസാദം തൊട്ട മുഖവുമായി, അമ്പല പരിസരത്തു നിന്നുമുള്ള ചിത്രങ്ങളാണ് അമലയുടെ പോസ്റ്റിൽ

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ അമല പോളിന് ദർശനം നിഷേധിച്ചത് വാർത്തയായിരുന്നു (ചിത്രം അസമിൽ നിന്നുള്ളത്)

ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നും ക്ഷേത്ര ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ക്ഷേത്ര അധികാരികളുടെ പ്രതികരണം 

റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങിയിരുന്നു

പഴനി സന്ദർശിച്ച ചിത്രങ്ങളുടെ താഴെ പലരും അമല പോളിന്റെ വിശ്വാസത്തെയും മറ്റും ചോദ്യം ചെയ്ത് എത്തിയിട്ടുമുണ്ട് 

ഏറെ നാളുകൾക്ക് ശേഷം അമല പോൾ 'ടീച്ചർ' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങിയിരുന്നു

ഖുശ്ബുവിന് കാലിനു പരിക്ക്

ക്ലിക്ക് ചെയ്യൂ